PSC TOPIC-രാഷ്‌ട്രപതിയുടെ അധികാരങ്ങൾ
Kerala PSC Facts, In Formations and Question Answers രാഷ്‌ട്രപതിയുടെ അധികാരങ്ങൾ ഭരണഘടനയുടെ 53 മ് വകുപ്പനുസരിച്ചു കേന്ദ്ര സർകാരിന്റെ നിർവഹണാധികാരം രാഷ്‌ട്രപതിക്കാണ്.ഈ അധികാരങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം. 1 ) എക്സിക്യൂട്ടീവ് / ഭരണനിർവഹണാധികാരങ്ങൾ രാഷ്‌ട്രപതിക്കു വിപുലമായ നിയമാധികാരങ്ങൾ ഉണ്ട്. പ്രധാനമന്ത്രി , മന്ത്രിസഭാ അംഗങ്ങൾ , അറ്റോർണ്ണി ജനറൽ ,സുപ്രീംകോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും , ഹൈക്കോടതി ജഡ്ജിമാരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ , ഗവർണർമാർ, ഇലക്ഷന് കമ്മീഷൻ, യൂണിയൻ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ ,സ്ഥാനപതികളും നയതന്ത്ര പ്രതിനിധികളും,ധനകാര്യ കമ്മീഷൻ മെമ്പർമാർ, പട്ടികജാതി- പട്ടികവർഗ- പിന്നാക്ക- ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ എന്നീ നിയമനങ്ങൾ രാഷ്‌ട്രപതി സ്വന്തം കൈയൊപ്പോടും ഔദ്യോഗിക മുദ്രയോടും കൂടി നടത്തുന്നതാണ് .കൂടാതെ യൂണിയൻ ഗവണ്മെന്റിലെ ഓരോ നിയമനവും അദ്ദേഹത്തിന്റെ പേരിലോ നിർദ്ദേശമനുസരിച്ചോ നടത്തപ്പെടുന്നതാണ് 2 ) ലെജിസ്ലേറ്റീവ് -നിയമ നിർമാണാധികാരങ്ങൾ കേന്ദ്ര ബില്ലുകൾ നിയ...