PSC TOPIC-രാഷ്‌ട്രപതിയുടെ അധികാരങ്ങൾ

Kerala PSC Facts, In Formations and Question Answers 



രാഷ്‌ട്രപതിയുടെ അധികാരങ്ങൾ 

  • ഭരണഘടനയുടെ 53 മ് വകുപ്പനുസരിച്ചു കേന്ദ്ര സർകാരിന്റെ നിർവഹണാധികാരം രാഷ്‌ട്രപതിക്കാണ്.ഈ അധികാരങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം.
1 )എക്സിക്യൂട്ടീവ് / ഭരണനിർവഹണാധികാരങ്ങൾ 
രാഷ്‌ട്രപതിക്കു വിപുലമായ നിയമാധികാരങ്ങൾ ഉണ്ട്. പ്രധാനമന്ത്രി , മന്ത്രിസഭാ അംഗങ്ങൾ , അറ്റോർണ്ണി ജനറൽ ,സുപ്രീംകോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും , ഹൈക്കോടതി ജഡ്ജിമാരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ , ഗവർണർമാർ, ഇലക്ഷന് കമ്മീഷൻ, യൂണിയൻ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ ,സ്ഥാനപതികളും നയതന്ത്ര പ്രതിനിധികളും,ധനകാര്യ കമ്മീഷൻ മെമ്പർമാർ, പട്ടികജാതി- പട്ടികവർഗ- പിന്നാക്ക- ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ എന്നീ നിയമനങ്ങൾ രാഷ്‌ട്രപതി സ്വന്തം കൈയൊപ്പോടും ഔദ്യോഗിക മുദ്രയോടും കൂടി നടത്തുന്നതാണ് .കൂടാതെ യൂണിയൻ ഗവണ്മെന്റിലെ ഓരോ നിയമനവും അദ്ദേഹത്തിന്റെ പേരിലോ നിർദ്ദേശമനുസരിച്ചോ നടത്തപ്പെടുന്നതാണ് 

2 )ലെജിസ്ലേറ്റീവ് -നിയമ നിർമാണാധികാരങ്ങൾ 
കേന്ദ്ര ബില്ലുകൾ നിയമമാകണമെങ്കിൽ രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. ഇരുസഭകളും വിളിച്ചു കൂട്ടാനുംനിർത്തിവയ്ക്കാനും കൂടാതെ ലോക്സഭ പിരിച്ചു വിടാനും അദ്ദേഹത്തിന് അധികാരം ഉണ്ട് . രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിർദേശം ചെയ്യുന്നു. ലോക്സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെയും അയക്കുന്നു. ഭരണഘടനയുടെ 123 -മ് അനുച്ഛേദമനുസരിച്ചു പാർലമെന്റിന്റെ ഇരുസഭകളും യോഗം ഇല്ലാതിരിക്കുന്ന സമയത്ത് അടിയന്തര സാഹചര്യങ്ങളിൽ ഓർഡിനന്സ് പുറപ്പെടിപ്പിക്കാനും രാഷ്‌ട്രപതിക്ക് അധികാരം ഉണ്ട് .

3)ജുഡീഷ്യൽ അധികാരങ്ങൾ 
കേന്ദ്ര നിയമത്തിന്റെ ലംഘനമുൾപ്പടെയുള്ള കേസുകൾ ,പട്ടാളക്കോടതിലെ കേസുകൾ ,ഏതെങ്കിലും ഒരാൾക്കു നൽകപ്പെട്ട ശിക്ഷ എന്നിവയ്ക്കു മാപ്പു കൊടുക്കുകയോ ശിക്ഷ നിർത്തിവയ്ക്കുകയോ ഇളവു ചെയ്യുകയോ ചെയ്യാനുള്ള അധികാരവും രാഷ്ട്രപതിക്കുണ്ട്.

4 )സാമ്പത്തിക അധികാരങ്ങൾ 
കേന്ദ്രത്തിൽ ഓരോ വർഷത്തെയും വരവ് ചെലവുകൾ കാണിച്ചുകൊണ്ടുള്ള വാർഷിക ബജറ്റ് സമർപ്പിക്കാൻ ധനകര്യമന്ത്രിക്കു നിർദേശം നൽകുന്നത് രാഷ്‌ട്രപതിയാണ്.

5 )അടിയന്തരാധികാരങ്ങൾ 
യുദ്ധത്തിനുള്ള സാഹചര്യമോ വിദേശാക്രമണ ഭീഷണിയോ ആഭ്യന്തര കലാപമോ ഉണ്ടാകുമ്പോൾ രാജ്യത്തൊട്ടാകയോ ഏതെങ്കിലും പ്രദേശത്തോ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയാണെകിൽ സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിക്കാവുന്നതാണ് . ഏതെങ്കിലും സംസ്ഥാനത്ത് വ്യവസ്‌ഥാപിത ഭരണക്രമം തകരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ അധികാരമുണ്ട് .

                        THANK YOU                               

























Comments

Popular posts from this blog

PSC Topic - ഇന്ത്യ - പിതാക്കന്മാർ

PSC Topic - ഇന്ത്യൻ ഭരണഘടന

About Indian National Emblem, National flag , National song , National Anthem .