PSC Topic - ഇന്ത്യൻ ഭരണഘടന
Kerala PSC Facts , In Formation and Question Answers
ഇന്ത്യൻ ഭരണഘടന
- ഏകാത്മക (unity ) സ്വഭാവം ഉൾകൊള്ളുന്ന ഫെഡറൽ ഘടനയാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്
- ഭരണഘടനയുടെ 'ആമുഖം ' ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്നു പ്രഖ്യാപിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടുകൂടി ഇന്ത്യൻ യൂണിയൻ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്ആയിത്തീർന്നു .
- ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടനാ ശിൽപിയായി വിശേഷിപ്പിക്കുന്നു .
ഡോ.ബി.ആർ.അംബേദ്‌കർ
- ഭരണഘടനയുടെ ചരിത്രം
- 1946 മുതൽ 49 വരെയുള്ള വർഷങ്ങൾക്കിടയിൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കു രൂപം നൽകിയത്.
- രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത് ഭരണഘടനയുടെ ആദ്യത്തെ കരട്(draft ) തയ്യാറക്കിയതു സർ ബി.എൻ.റാവുവിൻറെ കീഴിലാണ്. ഇത് 1947 ഒക്ടോബറിൽ പുറത്തുവന്നു.
- എന്നാൽ അതിനു മുൻപ് 1947 ഓഗസ്റ്റ് 29 ന് ഡോ.ബി.ആർ.അംബേദ്‌കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റി 1948 ഫെബ്രുവരി 21 ന് കരടു ഭരണഘടന നിർമാണസഭയുടെ പ്രസിഡന്റിനു സമർപ്പിച്ചു.
- ഡോ രാജേന്ദ്രപ്രസാദായിരുന്നു നിർമാണസഭയുടെ പ്രസിഡന്റ്.
- ഭരണഘടന നിർമാണ സഭ 1949 നവംബർ 26 ന് ഭരണഘടനയെ സ്വികരിച്ചുവെങ്കിലും 1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായതോടുകൂടിയാണ് ഔദ്യോഗികമായി നിലവിൽ വന്നത്
- ഇന്ന് ഇന്ത്യയിൽ നിലവിലിരിക്കുന്ന ഭരണകടനനിർമാണ സഭ (constituent assembly )സ്വികരിച്ചത് 1949 നവംബർ 26 നാണ്.
- 1950 ജനുവരി 26 ന് ഔദ്യാഗികമായി നിലവിൽ വന്ന ഭരണഘടനയിൽ 22 അധ്യായങ്ങളും(parts ) 395 വകുപ്പുകളും (articles ) 8 schedules സും ആണ് ഉണ്ടായിരുന്നത് .
preamble of Indian constitution
2 )Fundamental Rights(മൗലിക അവകാശങ്ങൾ )
- സമത്വത്തിനുള്ള അവകാശം
നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്. മതത്തിന്റെയോ വർഗ്ഗത്തിന്റെയോ ജാതിയുടെയോ ജന്മസ്‌ഥലത്തിന്റെയോ സ്ത്രീ - പുരുഷ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല .
- സ്വാതന്ത്ര്യത്തിനുള്ള അവകാശം
- ചൂഷണത്തിനെതിരെയുള്ള അവകാശം
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കുവാനും അവകാശമുണ്ട്.
- സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
- ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ള അവകാശം
3 )ഭരണഘടനാ വകുപ്പുകൾ
ഇന്ത്യൻ ഭരണഘടനയിലെ 395 വകുപ്പുകളെ (അനുചഛേദം ) 22 പാർട്ടുകളിലായി ഉൾപെടുത്തിയിരിക്കുന്നു
പാർട്ട് വകുപ്പ് വിഷയം എന്നീ ക്രമത്തിൽ
- I 1 -4 ഇന്ത്യൻ ഭൂപ്രദേശം ,പുതിയ സംസ്ഥാനങ്ങളുടെ രൂപികരം
- II 5 -11 പൗരത്വം
- III 12 -35 മൗലികാവകാശങ്ങൾ
- IV 36 -51 നിർദേശക തത്ത്വങ്ങൾ
- IV -A 51 A മൗലിക കർത്തവ്യങ്ങൾ
- V 52 -151 കേന്ദ്ര സർക്കാരിനെ സംബന്ധിച്ച
- VI 152 -237 സംസ്ഥാന സർക്കാരിനെ സംബന്ധിച്ച
- VII 238 1956 ലെ 7 -10 ഭേദഗതി (സംസ്ഥാന പുനഃസംഘടന ) സംബന്ധിച്ച
- VIII 239 -241 കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണം സംബന്ധിച്ച
- IX 242 -243 ഒന്നാം ഷെഡ്യൂളിലെ പാർട്ട് ഡിയിലെ പ്രദേശങ്ങളെ സംബന്ധിച്ച
- IX -A 243P-243ZG മുൻസിപ്പാലിറ്റികൾ
- X 244 -244A പട്ടിക (ജാതി -വർഗ ) പ്രദേശങ്ങളെ സംബന്ധിച്ച
- XI 245 -263 കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച
- XII 264 -300 സാമ്പത്തികം , വസ്തുവകകൾ എന്നിവയെ സംബന്ധിച്ച
- XIII 301- 307 ഇന്ത്യൻ പ്രദേശസത്തിനുളിലെ വ്യാപാരം,വാണിജ്യം,സഞ്ചാരം സംബന്ധിച്ച.
- XIV 308- 323 കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർവീസുകൾ സംബന്ധിച്ച
- XIV-A 323A -323B 1976 -ലെ 42-മ് ഭേദഗതിയെയും അഡ്മിനിസ്‌ട്രേറ്റീവ് TRIBUNAL- ലിനെയും സംബന്ധിച്ച
- XV 324 -329 തിരഞ്ഞെടുപ്പ്,തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ സംബന്ധിച്ച
- XVI 330 -342 പട്ടികജാതി ,പട്ടികവർഗം ,ആംഗ്ലോ-ഇന്ത്യൻ എന്നി വിഭാഗങ്ങളെ സംബന്ധിച്ച പ്രത്യേക വിഷയങ്ങൾ
- XVII 343- 351 ഔദ്യോഗിക ഭാഷകൾ
- XVIII 352 -360 അടിയന്തര വിഷയങ്ങൾ സംബന്ധിച്ച
- XIX 361 -367 പ്രസിഡന്റ്, ഗവർണർമാർ എന്നിവയെ കുറ്റവിചാരണ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിവിധ വിഷയങ്ങൾ
- XX 368 ഭരണഘടനാ ഭേദഗതിയെ സംബന്ധിച്ച
- XXI 369 -392 താൽകാലികവും പ്രത്യേകവും ആയ വിഷയങ്ങളെസംബന്ധിച്ച
- XXII 393 -395 ഭരണഘടനയുടെ ആരംഭം, അസാധുവാക്കൽ എന്നിവയെ സംബന്ധിച്ച .
ഇന്ത്യയിലെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയും നിർദേശകതത്ത്വങ്ങൾ അയർലൻഡിന്റെ ഭരണഘടനയെ മാതൃകയാക്കിയുമാണ് തയ്യാറാക്കിയിരിക്കുന്നത്
1950 ജനുവരി 26 നു ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഭരണഘടനാ ഭേദഗതിയെ തുടർന്ന് ഇപ്പോൾ പന്ത്രണ്ട് ഷെഡ്യൂളുകൾ നിലവിലുണ്ട്.
Comments
Post a Comment