PSC Topic - കേന്ദ്ര സർക്കാർ

Kerala PSC Facts,In formation and Question Answers

ഇന്ത്യ -കേന്ദ്ര സർക്കാർ 

  • ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിൽ 52 മുതൽ 151 വരെയുള്ള വകുപ്പുകളിലാണ് കേന്ദ്രഭരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. 
  • ഭരണഘടനയുടെ 53 -മ് വകുപ്പനുസരിച് കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം രാഷ്‌ട്രപതിക്കാണ് 

  1. രാഷ്‌ട്രപതി 


  • ഇന്ത്യയുടെ പ്രഥമപൗരനും രാജ്യരക്ഷാസേനകളുടെ പരമാധികാരിയുമാണ് രാഷ്‌ട്രപതി  


  • ഇന്ത്യയുടെ ഇപ്പോളത്തെ രാഷ്‌ട്രപതി രാംനാഥ് കോംവിന്ദാണ്. 
                                                  
                                           RamNath Kovind
  • 35 വയസ്സ് പൂർത്തിയാവുകയും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു അർഹതയുള്ളതുമായ ഒരു പൗരനായിരിക്കണം എന്നതാണ്  രാഷ്‌ട്രപതി സ്ഥാനാർത്ഥിയുടെ ആദ്യ യോഗ്യത.
  • കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ ഉൾപ്പെടെ ആദായം പറ്റുന്ന  ഉദ്യോഗത്തിലിക്കുന്നവർക്കും പാർലമെന്റിലോ സംസ്ഥാന നിയമസഭയിലോ അംഗമായിരിക്കുന്നവർക്കും രാഷ്‌ട്രപതി സ്ഥാനാർഥിയാവാൻ സാധ്യമല്ല .
  • ഇപ്പോൾ രാഷ്‌ട്രപതിയുടെ ശമ്പളം 1,50,000 രൂപയാണ്.
  • ഇന്ത്യയിൽ രാജ്യത്തിൻറെ തലവൻ രാഷ്‌ട്രപതിയാണ്.
  • യൂണിയൻ ഗവൺമെന്റിന്റെ അതായത് സർക്കാരിന്റെ തലവൻ പ്രധാനമന്ത്രിയാണ്.

2.രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് 
  • അഞ്ചു കൊല്ലത്തേക്കാണ്‌ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
  • മുഴുവൻ സംസ്ഥാനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകി ജനസംഖ്യ അടിസ്ഥാനത്തിൽ വോട്ട് നിശ്ചയിക്കുന്ന വിവേകപൂർണമായ ഒരു തിരഞ്ഞെടുപ്പു രീതിയാണ് നാം അനുവർത്തിക്കുന്നത്.
  • രഹസ്യ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തൽ . സിംഗിൾ ട്രാൻസ്ഫറാബിൽ വോട്ട് വഴി ആനുപാതിക പ്രാതിനിത്യ സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പു രീതിയാണ് ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്തത് .
  • രാഷ്‍ട്രപതിയായി അഥവാ പ്രഥമപൗരനായി സത്യപ്രതിജ്ഞ ചെയ്യേണ്ടത് ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ്‌ മുൻപാകെയാണ്.
  • രാഷ്‌ട്രപതിയെ കാലാവതി പൂർത്തിയാക്കാതെ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ മൂന്നു വിധത്തിലാണ് ;1.മരണം 2.രാജി 3.വിചാരണ മൂലം നീക്കം ചെയ്യൽ. അങ്ങനെ വന്നാൽ പുതിയ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത് വരെ ഉപരാഷ്‌ട്രപതി ആ സ്ഥാനം വഹിക്കുന്നതാണ്. 
  • വിചാരണ മൂലം നീക്കം ചെയ്യൽ 
രാഷ്‌ട്രപതിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും അതു സംബന്ധിച്ച പ്രമേയം സഭയുടെ മൊത്തം അംഗങ്ങളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കപ്പെടുകയും ചെയ്താൽ ആ ദിവസം മുതൽ രാഷ്‌ട്രപതിക്ക്‌ ഔദ്യോഗിക പദവി നഷ്ടപ്പെടുന്നതാണ്. 

THANK YOU

Comments

  1. Wynn casino not working, will the chips fall off? - Dr.MD
    Wynn's new Encore Boston Harbor, a massive 전주 출장샵 $140 million hotel tower, will 김천 출장안마 soon 파주 출장안마 undergo an $85 서귀포 출장샵 million renovation as part of 당진 출장샵 Wynn

    ReplyDelete

Post a Comment

Popular posts from this blog

PSC Topic - ഇന്ത്യ - പിതാക്കന്മാർ

PSC Topic - ഇന്ത്യൻ ഭരണഘടന

About Indian National Emblem, National flag , National song , National Anthem .