About Indian National Emblem, National flag , National song , National Anthem .

Kerala PSC Facts , In Formation and Question Answers

About Indian National Emblem,Flag,Song and Anthem

1 )ദേശിയ  ചിഹ്നം 

അശോക ചക്രവർത്തി സ്ഥാപിച്ച സാരാനാഥ്‌ സ്‌തൂപത്തിലെ സിംഹമുദ്രയുടെ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ ദേശിയ ചിഹ്നം. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം ദേവനാഗിരി ലിപിയിൽ രേഖപെടുത്തിട്ടുണ്ട് . 1950 ജനുവരി 26 ന് ആണ് ദേശിയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്.

                                                           

(നാലു സിംഹങ്ങളിൽ ഒന്നിൻറെ മുഖം ശിപത്തിന്റെ മറുഭാഗത്താണ് .അതിനു താഴെ ചക്രവും (wheel of law) അതിന്റെ ഇരുവശത്തുമായി കുതിര , ആന , കാള,
എന്നിവയും ചിത്രീകരിച്ചിരിക്കുന്നു)

2 )ദേശിയ പതാക 

                                                                  

മുകളിലായി കേസരി(കടുംകാവി )വർണം , മധ്യത്തിൽ വെള്ള , താഴെ പച്ച എന്നീ നിറങ്ങൾ കുറുകെ ക്രമീകരിച്ചതും വെളുത്ത പ്രതലത്തിൽ മധ്യത്തിലായി അശോകചക്രം ആലേഖനം ചെയ്തതുമാണ് ഇന്ത്യയുടെ പതാക. പതാകയുടെ നീളം , വീതി എന്നിവ  3 :2  എന്ന അനുപാതത്തിലായിരിക്കണം . അശോകചക്രം നാവിക നീല (navy blue ) നിറത്തിലാണ് . ഇതിന് 24 ആരക്കാലുകളുണ്ട് . 2002  ജനുവരി 26 ന് ആണ് ഫ്ളാഗ് കോഡ് (flag code of India,2002 ) നിലവിൽ  വന്നത് .ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ  ആണ് .പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം  ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.


3 )ദേശിയ ഗീതം 

'ജനഗണമന' യെ  ദേശീയഗാനമായി അംഗീകരിച്ചപ്പോൾത്തന്നെ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങൾക്ക് ഉത്തേജനം നൽകിയിരുന്ന ബാങ്കിംചന്ദ്ര ചാറ്റർജിയുടെ വന്ദേമാതര ഗാനത്തിനും 'ജനഗണമന' യുടെ തുല്യപദവി ഉണ്ടായിരിക്കുമെന്നു തീരുമാനിച്ചിരുന്നു . ചാറ്റർജിയുടെ ആനന്ദമട് (1882 ൽ പ്രസിദ്ധികരിച്ചു ) എന്ന നോവലിലെ ആദ്യ ഖണ്ഡികയാണിത്. വന്ദേമാതരം ആദ്യമായി ആലപിച്ചത് 1896 ലെ ഇന്ത്യൻ നാഷണൽ  സമ്മേളനത്തിൽ വച്ചാണ്. വന്ദേമാതരത്തിന് സംഗീതം നൽകിയിരിക്കുന്നത് രബീന്ദ്രനാഥ ടഗോർ ആണ്. സംസ്‌കൃത ഭാഷയിലാണ് വന്ദേമാതരം രചിച്ചിരിക്കുന്നത് . ആകാശവാണിയിലും ദൂരദര്ശനിലും  പ്രഭാതഗീതാമായി വന്ദേമാത്രം പ്രക്ഷേപണം ചെയ്യുന്നു.


4 ) ദേശിയ ഗാനം 

                                                 

രബീന്ദ്രനാഥ ടഗോർ എഴുതിയ അഞ്ചു ഖണ്ഡികയുള്ള ഗാനത്തിൻറെ ആദ്യ ഖണ്ഡികയാണ് ദേശിയ ഗാനമായി 1950 ജനുവരി 24 ന് അംഗീകരിച്ചത്. ടഗോർ ബംഗാളി ഭാഷയിൽ രചിച്ച ഗാനത്തിന്റെ ഹിന്ദി പരിഭാഷയാണ് ഔദ്യോദികമായി അംഗീകരിക്കപ്പെട്ടത്. ഏകദേശം 52 സെക്കൻഡ് കൊണ്ടാണ് ദേശീയ ഗാനം പാടിത്തീരുക. 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കത്ത സമ്മേളനത്തിൽ വച്ചാണ് ഇത് ആദ്യമായി ആലപിച്ചത്. സമ്മേളനത്തിന്റെ  രണ്ടാം ദിനത്തിലാണ് ഇത് ആലപിച്ചത്. 1919 ൽ ടഗോർ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി The morning song of India  എന്ന പേരിൽ 


                                          THANK YOU                                     


                                                                   

 



 

            



Comments

  1. Casino Site - Live Casino and Poker - Lucky Club
    Join Lucky Club, the premier live casino and poker website! Sign up and deposit luckyclub today and start playing at our new online site! Rating: 4.3 · ‎4 votes

    ReplyDelete

Post a Comment

Popular posts from this blog

PSC Topic - ഇന്ത്യ - പിതാക്കന്മാർ

PSC Topic - ഇന്ത്യൻ ഭരണഘടന